Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : East Bengal Win

ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം

കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ആ​​ധി​​പ​​ത്യ​​മു​​റ​​പ്പി​​ച്ച് എ​​സ് സി ​​ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ സ്പോ​​ർ​​ട്ടിം​​ഗ് ഡ​​ൽ​​ഹി​​യെ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ത​​ക​​ർ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ക​​യാ​​ണ്.

നാ​​ലാം മി​​നി​​റ്റി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ ഞെ​​ട്ടി​​ച്ച് സ്പോ​​ർ​​ട്ടിം​​ഗ് ക്ല​​ബ് ലീ​​ഡ് നേ​​ടി. അ​​ഗ​​സ്റ്റി​​ൻ ലാ​​ൽ​​രോ​​ച​​ന​​യാ​​ണ് സ്കോ​​ർ ചെ​​യ്ത​​ത്. എ​​ന്നാ​​ൽ മൂ​​ന്നു മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ഈ​​സ്റ്റ്് ബം​​ഗാ​​ൾ സ​​മ​​നി​​ല പി​​ടി​​ച്ചു.

എ​​ഡ്മു​​ൻ​​ണ്ട് ലാ​​ൽ​​റി​​ന്ദി​​ക​​യാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 12-ാം മി​​നി​​റ്റി​​ലും 40-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി​​യും ഗോ​​ളാ​​ക്കി യൂ​​സ​​ഫ് എ​​സ്ജാ​​രി ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് 3-1ന്‍റെ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 90+5 മി​​നി​​റ്റി​​ൽ മി​​ഗു​​ൽ ഫെ​​റേ​​റി​​യ ഡ​​മാ​​സി​​നോ​​യി​​ലൂ​​ടെ നാ​​ലാം ഗോ​​ളും പി​​റ​​ന്നു.

ഗോ​​വ​​യ്ക്ക് ജ​​യം

ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ എ​​ഫ്സി ഗോ​​വ​​യ്ക്ക് സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യം. മൊ​​ഹ​​മ്മ​​ദ​​ൻ എ​​ഫ്സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ഗോ​​വ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​ത്സ​​ര​​ത്തി​​ന്‍റ നാ​​ലാം മി​​നി​​റ്റി​​ൽ ഗോ​​വ ലീ​​ഡ് നേ​​ടി. പോ​​ൽ മൊ​​റീ​​നോ ആ​​ണ് ഗോ​​വ​​യ്ക്കാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത്. 32-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ഗോ​​ളാ​​ക്കി ഡീ​​ജ​​ൻ ഡ്രാ​​സി​​ക് ഗോ​​വ​​യു​​ടെ ലീ​​ഡ് ര​​ണ്ടാ​​യി ഉ​​യ​​ർ​​ത്തി.

മൊ​​ഹ​​മ്മ​​ദ​​ൻ എ​​ഫ്സി​​ക്ക് ഗോ​​ൾ ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ വ​​ന്ന​​തോ​​ടെ എ​​തി​​ര​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ളു​​ടെ ത​​ക​​ർ​​പ്പ​​ൻ ജ​​യം ഗോ​​വ സ്്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഗോ​​വ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യി​​രു​​ന്നു. 26ന് ​​സ്പോ​​ർ​​ട്ടിം​​ഗ് ക്ല​​ബ് ഡ​​ൽ​​ഹി​​യെ​​യാ​​ണ് ഗോ​​വ ഇ​​നി നേ​​രി​​ടു​​ക. നാ​​ല് പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​വ.

Latest News

Up